അടൂർ: എം.സി റോഡിൽ മിത്രപുരം ജങ്ഷനിൽ പിക്അപ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാത്ത് ദേശക്കല്ലുംമൂട് കൊച്ചുതുണ്ടിൽ വീട്ടിൽ സജിയാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടം. പിക്അപ് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അതുവഴി വന്ന മറ്റൊരു ബൈക്കിലിടിച്ച് ആ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനം നിർത്താതെപോയി. വാഹനം സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.