ഒല്ലൂർ: പുത്തൂർ കാലടിയിൽ ഓട്ടോ സ്കൂട്ടറിലിടിച്ച് സ്കൂട്ടറിനു പിറകിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചു. വെട്ടുകാട് ഏഴാംകല്ല് നെടുംപറമ്പിൽ വാസുവിന്റെ ഭാര്യ അമ്മിണിയാണ് (68) മരിച്ചത്. സ്കൂട്ടറോടിച്ച മരുമകൾ അശ്വിനി (32) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് 12ന് അമ്മിണിയെ ഡോക്ടറെ കാണിച്ച ശേഷം അശ്വിനി സ്കൂട്ടറിൽ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ അമ്മിണി മരിച്ചു. മക്കൾ: ഉഷ, ജയൻ. മരുമക്കൾ: മോഹനൻ, അശ്വിനി.