അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം അറുകാലിക്കൽ പടിഞ്ഞാറ് കടത്തിശ്ശേരിൽ വീട്ടിൽ വി. സർവദീൻ (69) നിര്യാതനായി. രണ്ടുതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. പറക്കോട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി മുൻ അംഗം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലൈലത്ത് ബീവി. മക്കൾ: ജാസ്മിൻ, ജിനു. മരുമക്കൾ: ഹബീബ്, മാജിദ.