തിരുവല്ല: മകന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മാതാവ് മരിച്ചു. കിഴക്കൻ മുത്തൂർ പലിപ്ര പുത്തൻവീട്ടിൽ പരേതനായ കെ.പി. രാമകൃഷ്ണ പണിക്കരുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മയാണ് (90) മരിച്ചത്. മകനും തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാനുമായിരുന്ന പി.ആർ. സതീഷ് ബാബുവിന്റെ സംസ്കാരച്ചടങ്ങ് നടക്കവേ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു മരണം. മക്കൾ: ഗോപിനാഥ പണിക്കർ, മോഹനപണിക്കർ, രാധാമണി. മരുമക്കൾ: അംബിക, ഉഷാകുമാരി, സുലോചന കുമാരി, എം.സി. രാമചന്ദ്രൻ പിള്ള. സംസ്കാരം പിന്നീട്.