അടിമാലി: രാജകുമാരി-പൂപ്പാറ റോഡില്‍ കോളജ് ജങ്ഷനുസമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുരുവിള സിറ്റി പ്ലാംകുടിയില് ജെയ്സ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45നാണ് അപകടം. കുളപ്പാറച്ചാലില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്ന ജെയ്സ് രാജകുമാരിയിലെത്തി ബൈക്കില്‍ പെട്രോള്‍ നിറച്ച ശേഷം തിരിച്ചുപോകുമ്പോള്‍ എതിരെ വന്ന കുളപ്പാറച്ചാല്‍ സ്വദേശി ആഷിഖ് ഇബ്രാഹീമിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചു വീണ ജെയ്സിന്റെ തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റു. നാട്ടുകാര്‍ ഉടൻ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ ആഷിഖിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്സിന്റെ പിതാവ്: ജോയി. മാതാവ്: അന്നു. സഹോദരി ജോയ്സി (യു.കെ).