നെടുമങ്ങാട്: അരശുപറമ്പ് സുനിൽ വിഹാറിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ വേലായുധൻ നായർ (79) നിര്യാതനായി. ഭാര്യ: ബി. പ്രസന്നകുമാരി. മക്കൾ: സുനിൽകുമാർ (ജനത എച്ച്.എസ്.എസ്, തേമ്പാമൂട്), ദീപ റാണി (സെക്ഷൻ ഓഫിസർ, പി.എസ്.സി). മരുമക്കൾ: സ്മിത. പി.എസ് (യു.ഡി ക്ലർക്ക്, എസ്.സി.യു), സുഭാഷ്. ഡി (എച്ച്. എസ്.എസ്.ടി, സി.പി.എച്ച്.എസ്.എസ് കടയ്ക്കൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.