ചെറുതുരുത്തി: വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയടി നായാടി കോളനിയിൽ താമസിക്കുന്ന കാരാഞ്ചേരി വീട്ടിൽ ശങ്കരൻ എന്ന അപ്പുണ്ണിയാണ് (77) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: പരേതയായ കാളി. മക്കൾ: സുധീഷ്, സുബിത, സുനിത. മരുമക്കൾ: ഭാഗ്യവതി, സുനിൽ, പരേതനായ അയ്യപ്പൻ.