തൃശൂർ: മരത്തിൽനിന്ന് വീണ് പരിക്കേറ്റ റിട്ട. എസ്.ഐ ടി.ആർ. ഗ്ലാഡ്സ്റ്റൺ (56) നിര്യാതനായി. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ജേതാവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലെ മരത്തിൽനിന്ന് വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയ ഷാഡോ പൊലീസ് അന്വേഷണസംഘങ്ങളിൽ ഉൾപ്പെട്ടിരുന്ന ഗ്ലാഡ്സ്റ്റൺ കഴിഞ്ഞ ഒക്ടോബറിലാണ് വിരമിച്ചത്. നിരവധി കൊലപാതക, കവർച്ച കേസുകൾ വിദഗ്ധമായി തെളിയിച്ചതിനാണ് 2014ൽ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത്.
2006ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. പിതാവ്: ചേറൂർ തലോക്കാരൻ റാഫേൽ. ഭാര്യ: ഷീജ. മക്കൾ: അരുൺ (വിദ്യാർഥി), അഞ്ജു (ഇസാഫ് ബാങ്ക്). മരുമകൻ: മിലിസ് സണ്ണി.