അടൂർ: മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന കൊല്ലം മുഖത്തല ചേരിക്കോണം തൊടിയിൽ വീട്ടിൽ പരമു (75) നിര്യാതനായി. കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 2017നാണ് ഇദ്ദേഹത്തെ ഇവിടെ എത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കളെത്തിയാൽ മൃതദേഹം വിട്ടു നൽകുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734 299900.