പത്തനംതിട്ട: റാന്നി സിറ്റാഡൽ റെസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയെ പത്തനംതിട്ട കോളജ് റോഡിലെ ഹോട്ടൽ കെട്ടിടത്തിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ വരന്തരപ്പള്ളി ചുക്കേരി വീട്ടിൽ അലോന്‍സോ ജോജിയാണ് (18) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11നുശേഷമാണ് സംഭവം. ഇതിനുമുമ്പ് മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. കൂട്ടുകാരന്റെ ജന്മദിന ആഘോഷത്തിന് പണം ആവശ്യപ്പെട്ടതായി പറയുന്നു. മുറിയിൽ കൂട്ടുകാരനൊപ്പമായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ടെറസിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ കമ്പിയിലാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിന് സ്വന്തമായി ഹോസ്റ്റൽ സൗകര്യം ഉണ്ടായിട്ടും പത്തനംതിട്ട നഗരത്തിലെ ഹോട്ടലിൽ താമസിച്ചാണ് ക്ലാസിൽ പോയിരുന്നത്. നേരത്തേ കുമ്പഴയിൽ താമസിച്ചിരുന്ന അലോൻസോ ഒരുമാസം മുമ്പാണ് പത്തനംതിട്ടയിലേക്ക് മാറിയത്.