പത്തനംതിട്ട: മറ്റൊരു സ്ഥലത്ത് താമസിക്കുന്ന മക്കളെ കാണുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയ വയ്യാറ്റുപുഴ സ്വദേശിയായ വയോധികൻ പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു. ചിറ്റാർ വയ്യാറ്റുപുഴ പൊയ്കയിൽ ഭാസ്കരനാണ് (68) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30 നാണ് സംഭവം. പുല്ലാട്ട് താമസിക്കുന്ന മക്കളെ കാണുന്നതിന് വീട്ടിൽനിന്ന് തിരിച്ചതായിരുന്നു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും മരുന്നു കഴിക്കുന്നുണ്ട്. കുഴഞ്ഞുവീണ ഉടൻ അഗ്നിരക്ഷാ സേന ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ കുമാരി. മക്കൾ: അഭിലാഷ്, ആകർഷ്. മരുമക്കൾ: ശാലിനി, രമ്യ.