കാട്ടാക്കട: സി.പി.എം മുൻ കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവും ദീർഘകാലം പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കാട്ടാക്കട പൂച്ചെടിവിള മേലതിൽ വീട്ടിൽ എ. രഘുരാമൻ നായർ (90-റിട്ട. അധ്യാപകൻ, പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട) നിര്യാതനായി. ദീർഘകാലം അധ്യാപക സംഘടനയായ കെ.പി.ടി.യു വിന്റെ ജില്ല സെക്രട്ടറിയായിരുന്നു. കർഷക സംഘം ഏരിയ സെക്രട്ടറിയും ജില്ല എക്സിക്യൂട്ടിവ് അംഗവുമായി പ്രവർത്തിച്ചു. ഭാര്യ: ആനന്ദവല്ലിയമ്മ (റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: സരസ്വതിയമ്മ, മാധവൻ നായർ, ലക്ഷ്മി. മരുമക്കൾ: എ.കെ. രാധാകൃഷണൻ, എസ്. സന്തോഷ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.