കോട്ടായി: യുവതിയെ പട്ടാപ്പകൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടായി മെഴുവൻകോട്-ചാളക്കൽ വീട്ടിൽ കിഷോറിന്റെ ഭാര്യ ആരാധനയെയാണ് (24) വ്യാഴാഴ്ച രാവിലെ 10.30ന് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊല്ലം സ്വദേശിയായ ആരാധനയെ കിഷോർ വിവാഹം ചെയ്തിട്ട് ഒരു വർഷമായി. കിഷോർ ഉദുമൽപേട്ടയിൽ റെയിൽവേ ഉദ്യാഗസ്ഥനാണ്. മരണകാരണം അറിവായിട്ടില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി.