കാഞ്ഞാണി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് സൗഹൃദ റോഡിനുസമീപം പുല്ലാനിക്കാട്ടിൽ ജ്യോതിഷ് ബാബുവിന്റെ ഭാര്യ ബിന്ദുവാണ് (46) മരിച്ചത്. ഫെബ്രുവരി 12ന് വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടത്തി. മക്കൾ: ഋതിക്, കാർത്തിക്.