കോട്ടായി: പതിറ്റാണ്ടുകളായി ഉത്സവപ്പറമ്പുകളിലെ മേളപ്പെരുമയിലെ നിറസാന്നിധ്യമായിരുന്ന കോട്ടായി ചമ്പ്രക്കുളം അയ്യപ്പൻകാവ് ഗ്രാമത്തിൽ മാരാത്ത് വീട്ടിൽ കുട്ടൻ മാരാർ (58) നിര്യാതനായി. കോട്ടായിയിലെ പ്രശസ്തനായ മേളവാദ്യകലാകാരൻ ചന്ദ്രശേഖര മാരാരുടെ മകനാണ്. തൃശൂർ മാടക്കത്രയിൽ സഹോദരന്റെ വീട്ടിൽ വ്യാഴാഴ്ച വൈകീട്ടാണ് മരണം. പഞ്ചവാദ്യത്തിൽ അറിയപ്പെട്ട മേള കലാകാരനാണ്. ഭാര്യ: രാധ. മകൻ: അനീഷ് മാരാർ. സഹോദരൻ: മോഹനൻ മാരാർ കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ്.