തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി മണിപറമ്പിൽ റിജോ (26), കാര്യാട്ടുകര സ്വദേശി സംഗീത (26) എന്നിവരെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.വ്യാഴാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്റെ ട്രെയിനിന് പോകുമെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാൽ രാത്രി ട്രെയിൻ സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽനിന്ന് ഇറങ്ങിയില്ല. ഇരുവരും പുറത്ത് വരാതെയായപ്പോൾ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ ബെഡ്ഷീറ്റിൽ ജനൽ കമ്പിയിൽ കുരുക്കിയാണ് ഇരുവരും തൂങ്ങിയിരിക്കുന്നത്. മുറിയിൽനിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ഇതിനിടെ സംഗീതയുടെ ഭർത്താവ് അന്വേഷിച്ച് വരുകയും ചെയ്തു. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഗീതക്ക് മൂന്ന് മക്കളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് മേൽനടപടി സ്വീകരിച്ചു.
തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി മണിപറമ്പിൽ റിജോ (26), കാര്യാട്ടുകര സ്വദേശി സംഗീത (26) എന്നിവരെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. വ്യാഴാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്റെ ട്രെയിനിന് പോകുമെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാൽ രാത്രി ട്രെയിൻ സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽനിന്ന് ഇറങ്ങിയില്ല. ഇരുവരും പുറത്ത് വരാതെയായപ്പോൾ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ ബെഡ്ഷീറ്റിൽ ജനൽ കമ്പിയിൽ കുരുക്കിയാണ് ഇരുവരും തൂങ്ങിയിരിക്കുന്നത്. മുറിയിൽനിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ഇതിനിടെ സംഗീതയുടെ ഭർത്താവ് അന്വേഷിച്ച് വരുകയും ചെയ്തു. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഗീതക്ക് മൂന്ന് മക്കളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് മേൽനടപടി സ്വീകരിച്ചു.