തൃശൂർ: ശക്തൻ സ്റ്റാൻഡിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെ 6.42നാണ് 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ ഈസ്റ്റ് പൊലീസ് മേൽനടപടി സ്വീകരിച്ചു.