കോന്നി: ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ് ഇളപ്പുപ്പാറ കൈതക്കര നാലുസെന്റ് കോളനിയിൽ ബിജു ഭവനത്തിൽ ഭാസ്കരൻ (75) മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ സംഭവം പുറംലോകമറിയുന്നത്. കോന്നി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഭാസ്ക്രരനെ പുറത്തെടുത്ത് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.