വടശ്ശേരിക്കര: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി രണ്ടുമാസമായ കുഞ്ഞ് മരിച്ചു. ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ സന്തോഷിന്റെയും മീനയുടെയും ഇളയ മകൻ വിനീതാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച 5.30ന് മാതാവ് കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങുകയും മൂക്കിലൂടെയും വായിലൂടെയും പത വരുകയും ചെയ്തു. അബോധാവസ്ഥയിലായ കുഞ്ഞ് കുടിലിൽ തന്നെ മരിച്ചു. മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. സഹോദരൻ: ചന്തു.