കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് (ചിറ്റുമൂല) പെരുവേലിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (ഒാതിക്കുന്ന താത്ത, 92) നിര്യാതയായി. ചിറ്റുമൂല കൂടെന്റയ്യത്ത് കുടുംബാംഗമാണ്. ചിറ്റുമൂലയിലെയും പരിസരത്തെയും കുട്ടികൾക്ക് പ്രതിഫലേച്ഛ കൂടാത ഏകദേശം 60 വർഷത്തോളം മദ്റസ പഠനം നൽകി. സഹോദരങ്ങൾ: ഷംസുദ്ദീൻ മുസ്ലിയാർ (റിട്ട. അധ്യാപകൻ), മറിയംബീവി, സുലേഖാബീവി, പരേതരായ മുഹമ്മദ്കുഞ്ഞ് ചിറ്റുമൂല, ജമാലുദ്ദീൻ കുഞ്ഞ് (ചിറ്റുമൂല ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്), ഇബ്രാഹിംകുട്ടി (മുൻ മരവ്യാപാരി), ഖദീജാഉമ്മാകുഞ്ഞ് പടന്നയിൽ.