പുത്തൂർ: മണലിപ്പുഴയിൽ ചൂണ്ടയിടാൻ പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർ പൂണിശേരി സ്വദേശി പാലത്തിങ്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ബാസ്റ്റിനാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കായലിന്റെ കരയിൽ തോർത്തും ചെരിപ്പും കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് 1.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. തൃശൂരിൽ കട നടത്തുന്ന ഇയാൾ ഒഴിവുദിവസങ്ങളിൽ ഇവിടെ ചൂണ്ടയിടാൻ വരാറുണ്ട്. മൃതദേഹം തൃശൂർ ജില്ല ആശുപത്രിയിൽ. സംസ്കാരം പിന്നിട്. ഭാര്യ: ലിജിയ. മക്കൾ: അഞ്ജലി, ഏഞ്ചലീന, ഒലിവിയ.പുഴയിൽ മരിച്ച നിലയിൽ