കൊടുങ്ങല്ലൂർ: എസ്.എൻ പുരം അഞ്ചങ്ങാടിയിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അഞ്ചങ്ങാടി പിണ്ടിയത്തുപടി ആണ്ടിയാണ് (80) മരിച്ചത്. ശനിയാഴ്ച പുലർച്ച വീട്ടിൽനിന്ന് അഞ്ചങ്ങാടിയിലേക്ക് ചായ കുടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കോടെ തൃശൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശ്രീധരൻ, സുന്ദരൻ, സുമതി. മരുമക്കൾ: ഷൺമുഖൻ, സുലോചന, ഉഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.