തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് ചെമ്മാട് യൂനിറ്റ് വൈസ് പ്രസിഡന്റ് നീലിമാവുങ്ങൽ അബ്ദുന്നാസിർ സഖാഫിയുടെ ഭാര്യ ചെങ്ങണക്കാട്ടിൽ ഉമ്മു സൽമ (53) നിര്യാതയായി. വാളക്കുളം പരേതനായ ചെങ്ങണക്കാട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകളാണ്. മക്കൾ: അബ്ദുർറഹീം സഖാഫി (ഇഹ്യാഉദ്ദീൻ മദ്റസ കൂഫ), അബ്ദുല്ല, മുഹമ്മദ് ആശിഖ് (വിദ്യാർഥി ഹാശിമിയ്യ), മുഹമ്മദ് ഹാശിർ (ദർസ് വിദ്യാർഥി കൊളപ്പുറം), മുസ്ലിഹ, ഫാത്തിമ സകിയ (വിദ്യാർഥിനി നൂറുൽ ഹുദാ വിമൻസ് കോളജ് ചെമ്മാട്), ഫാത്തിമ, മലീഹ. മരുമക്കൾ: മുഹ്സിൻ അഹ്സനി തിരൂരങ്ങാടി, ആഇശ, മുർശിദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ചെമ്മാട് കൈപുറത്തായം ജുമാമസ്ജിദിൽ.