കാളികാവ്: യു.എ.ഇയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയയാൾ രണ്ടാം ദിവസം മരിച്ചു. കാളികാവ് പള്ളിക്കുന്നിലെ സി.കെ. നാസർ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാസർ ദുബൈയിൽനിന്ന് എത്തിയത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് മരിച്ചത്. ഭാര്യ: വാഹിദ. മക്കൾ: ഷഹല, ഷബ്രീന, ഷർമിദ. മരുമക്കൾ: ഫിറോസ്, ഷനൂബ്, സിൻസാർ.