മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിൽ ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കോൽമണ്ണ സ്വദേശി നടുതൊടി മുഹമ്മദ് ഫാസിലാണ് (52) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ഇദ്ദേഹത്തിന്റെ സുഹൃത്ത് മുണ്ടുപറമ്പ് സ്വദേശി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് ഫാസിലിനെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച മരിച്ചു.പരേതനായ ചേക്കു ഹാജിയാണ് പിതാവ്. മാതാവ്: ഇയ്യാത്തുകുട്ടി കളപ്പാടൻ. ഭാര്യ: ദിൽഷാദ്. മക്കൾ: മുഹമ്മദ് ഫഹീം, ശബ്ല, നിദ.സഹോദരങ്ങൾ: ശാഫി, ആയിഷ, പരേതനായ അബ്ദുൽ റസാഖ്. സഹോദരൻ അബ്ദുൽ റസാഖ് ഒരുമാസം മുമ്പാണ് നിര്യാതനായത്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.