തൃപ്രയാർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിട കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നാട്ടിക ചേർക്കര കലാഞ്ഞിയിൽ താമസിക്കുന്ന മണ്ടാമ്പുള്ളി വീട്ടിൽ ഭരതനാണ് (76) മരിച്ചത്. ദേശീയപാത വലപ്പാട് കോതകുളം ബസ്സ്റ്റോപ്പിനു സമീപമാണ് അപകടം.
ഞായറാഴ്ച രാവിലെ ആറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ്സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോകുന്നവർ സഞ്ചരിച്ച കാർ ഇടിച്ചത്. തലക്കും കാലിനും ഗുരുതര പരിക്കേറ്റ ഭരതനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗൗരി. മക്കളില്ല.