തിരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ മലപ്പുറം ജില്ല പ്രസിഡന്റും തിരൂർ ചേംബർ ഓഫ് കോമേഴ്സ് സ്ഥാപക നേതാവുമായ പി.എം. സൈതലവി തങ്ങൾ (82) നിര്യാതനായി. തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നഗരത്തിലെ സാമൂഹിക -സാംസ്കാരിക -കാരുണ്യ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ വെസ്റ്റേൺ പ്ലൈവുഡ് ഏജന്റായിരുന്നു. സിറ്റി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: റൗളാ ബീവി. മക്കൾ: സറീന, തസ്നി, നസീമ, ഫരീദ. മരുമക്കൾ: പൂക്കോയ തങ്ങൾ, വി.പി.സി. കോയ തങ്ങൾ, ഉസ്മാൻ കോയ തങ്ങൾ, പരേതനായ കുഞ്ഞിമോൻ തങ്ങൾ.