വടശ്ശേരിക്കര: കിണർ നിര്‍മാണത്തിന് പാറ പൊട്ടിക്കുന്നതിനിടെ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. പെരുനാട് മാടമണ്‍ പാലാഴി വീട്ടില്‍ കൃഷ്ണകുമാറാണ് (ഷിബു-44) മരിച്ചത്. കക്കുടുമണ്‍ കാഞ്ഞിരക്കാട്ട് വസ്തുവിലെ കിണറ്റില്‍ പാറ പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കിണറ്റിലെ പാറയില്‍ എടുത്ത കുഴിയില്‍ തോട്ട നിറച്ചശേഷം കരയിലേക്ക് കയറുന്നതിനിടെ പാറ പൊട്ടിയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അവിവാഹിതനാണ്. പെരുനാട് പൊലീസ് കേസെടുത്തു.