പേരൂർക്കട: സി.പി.ഐ ജില്ല കൗൺസിൽ അംഗവും വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ ചിറ്റലംകോട് വീട്ടിൽ ജി. രാജീവ് (55) നിര്യാതനായി. കുടപ്പനക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ പി. ഗോപിനാഥൻ നായരുടെ മകനാണ്. മാതാവ്: കല്യാണിക്കുട്ടിയമ്മ. സഹോദരങ്ങൾ: കെ. ഉഷ, ജി. സജീവ്, അഡ്വ. ജി. പ്രദീപ്, എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന ജി. രാജീവ് കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് മെംബറായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. സി.പി.ഐ ജില്ല കൗൺസിൽ അംഗം, വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കിസാൻസഭ ജില്ല കൗൺസിൽ അംഗം, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പേരൂർക്കട സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിലും തുടർന്ന് കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി ഓഫിസിലും കുടപ്പനക്കുന്ന് കൃഷി ഓഫിസിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന്പേർ ആദരാഞ്ജലികൾ അർപ്പിച്ചു. പന്ന്യൻ രവീന്ദ്രൻ, കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രി ജി.ആർ. അനിൽ, മന്ത്രി കെ. രാജൻ, വി. ശശി എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്ങോട് രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സി.പി.എം നേതാവ് എം. വിജയകുമാർ ആനവൂർ നാഗപ്പാൻ, വി.പി. ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, മീനങ്ങൽ കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.