കൊട്ടിയം: സലേഷ്യൻ സിസ്റ്റേഴ്സ് ബംഗളൂരു പ്രോവിൻസ് അംഗം സി. എലിസബത്ത് ജോർജ് (90) നിര്യാതയായി. ചെരിയൻ കുന്നേൽ പരേതനായ ജോർജ് -എലിസബത്ത് ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ഫാ. തോമസ് ജോർജ്, പരേതനായ ഫാ. ജോസഫ് ജോർജ്, പരേതനായ പ്രഫ. ഫിലിപ്പ്, ബിഷപ് മാത്യു (പി.ഐ.എം.ഇ, ആന്ധ്ര), സി. മേരി ജോർജ് (എഫ്.എം.എ), ജോർജ്, പരേതനായ സെബാസ്റ്റ്യൻ, പ്രഫ. മാനുവൽ, ചാക്കോച്ചൻ, ജോണച്ചൻ, പ്രഫ. റോസമ്മ. തിരുപ്പത്തൂർ, വെല്ലൂർ, കാട്പാടി, ചെന്നൈ, കൊച്ചി, തൃശൂർ, അങ്കമാലി, കൊല്ലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഓക്സീലിയം കോൺവെന്റ് പള്ളി സെമിത്തേരിയിൽ.