ചെറുതോണി: ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ ഇടുക്കി ജയ്മാതാ പ്രൊവിൻസ് അംഗമായ സിസ്റ്റർ പൗളിൻ അമംതുരുത്തിൽ (അന്നക്കുട്ടി -83) നിര്യാതയായി. മൈലക്കൊമ്പ്, അമംതുരുത്തിൽ പരേതരായ ഔസേപ്പ്-ഏലി ദമ്പതികളുടെ മകളാണ്. ചെപ്പുകുളം, കുണിഞ്ഞി, പാറപ്പുഴ, കലയന്താനി, പൊട്ടൻകാട്, മരിയാപുരം, വെള്ളത്തൂവൽ, ചുരുളി, ചിറ്റൂർ, വാഴത്തോപ്പ്, തങ്കമണി, കുതിരക്കല്ല് മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുതിരക്കല്ല് പ്രൊവിൻഷ്യൽ ഹൗസ് മഠം സെമിത്തേരിയിൽ.