അടിമാലി: മാങ്കുളത്തെ ആദ്യകാല പലചരക്ക് വ്യാപാരി സുകുമാരൻ (കടപുതുക്കേരിൽ സുകുമാരൻ -82) നിര്യാതനായി. മാങ്കുളത്ത് ജനവാസം തുടങ്ങിയ നാളുകളിൽ 1984ൽ ആദ്യപലചരക്ക് കട തുടങ്ങിയത് സുകുമാരൻ ആയിരുന്നു. ഇതോടെ ഈ സ്ഥലത്തിന് സുകുമാരൻകട എന്ന പേര് വീഴുകയും ബസ് സ്റ്റോപ്പായി സുകുമാരൻകട മാറുകയും ചെയ്തു. ഭാര്യ: സരള. മക്കൾ: ബാബു, ബീന, ബിജി, ബിനി. മരുമക്കൾ: നിഷിത, സോമൻ, ദിലീപ്, ഉദയൻ.