ആമ്പല്ലൂര്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. വരാക്കര വാളിപ്പാടം തെക്കേക്കര അന്തോണിയാണ് (73) മരിച്ചത്. ഫെബ്രുവരി 11ന് വരാക്കര സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.