എരുമപ്പെട്ടി: ശങ്കരൻകാവ് മണ്ടംപറമ്പ് പൈറ്റാംകുന്നത്ത് വീട്ടിൽ വാസുവിന്റെ മകൻ ലോഹിതാക്ഷൻ (49) അബൂദബിയിൽ നിര്യാതനായി. ടെയ്ലർ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രമീള. മക്കൾ: ശിൽപ, സോനു. സംസ്കാരം പിന്നീട്.