ശാസ്താംകോട്ട: കോവൂർ പ്ലാമൂട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും കുഞ്ഞമ്മയുടെയും മകൻ കെ. പീതാംബരൻ (55) നിര്യാതനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആർ.എസ്.പി ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്നു. ഭാര്യ: സുമ. മക്കൾ: അമൽ നാഥ്, ഹൈമവതി. സഞ്ചയനം മാർച്ച് രണ്ടിന്.