ചെറുതോണി: കുളിക്കാൻ പോകുന്നതിനിടെ വീണ് മരിച്ചു. റോഡുവിളയിൽ ചെല്ലപ്പന്റെ മകൻ സുരയാണ് (52) ഇടുക്കി ഡാമിന് അടിവശത്ത് കുളിക്കാൻ പോകുന്നതിനിടെ വീണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ സുര ജോലികഴിഞ്ഞ ശേഷം വ്യാഴാഴ്ച വൈകീട്ട് കുളിക്കാൻ പോകവേ കാൽ തെറ്റി വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്.