അന്തിക്കാട്: കാഞ്ഞാണി കനാൽ പാലത്തിന് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അന്തിക്കാട് കടവാരം സ്വദേശി ചാലിശ്ശേരി റാഫിയാണ് (46) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ആയിരുന്നു അപകടം. ആലപ്പാട്-തൃശൂർ റൂട്ടിലോടുന്ന ശിൽപി എന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ റാഫിയെ ഉടൻ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പോസ്റ്റ് മോർട്ടത്തിനുശേഷം നടക്കും.
മരിച്ച റാഫി നിർമാണ തൊഴിലാളിയാണ്. ഭാര്യ: അജിത (അശ്വനി ആശുപത്രി, തൃശൂർ). മാതാവ്: മേരി. മക്കൾ: ഫെബിൻ, ഫെമി. മരുമക്കൾ: അനഘ, മിബിൻ.