കുന്നന്താനം: കുന്നന്താനം എൻ.എസ്.എസ് സ്കൂൾ റിട്ട. ഹെഡ്ക്ലർക്ക് പുളിന്താനം സന്തോഷ് നിവാസിൽ കെ.എൻ. ശ്രീധരൻപിള്ള (സീറ്റു -85) നിര്യാതനായി. പുളിന്താനം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സി.പി.എം കുന്നന്താനം എൽ.സി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലാമണിയമ്മ. മക്കൾ: ഇന്ദുലേഖ, ശ്രീലേഖ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), സന്തോഷ്. മരുമക്കൾ: ഇരവിപേരൂർ ഓലിക്കര രാധാകൃഷ്ണൻ നായർ, ചമ്പക്കര തൈപ്പറമ്പിൽ പ്രസാദ്, മല്ലപ്പള്ളി പേവേലിൽ അമ്പിളി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.