ചെറുതോണി: കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽനിന്ന് വീണ് കർഷകൻ മരിച്ചു. കഞ്ഞിക്കുഴി കദളിക്കാട്ടിൽ ജോണിയാണ് (70) മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിനിടെ രാവിലെ 11നാണ് അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: കഞ്ഞിക്കുഴി ഞവരക്കാട്ട് കുടുംബാംഗം ഗ്രേസി. മക്കൾ: റോഷൻ, ജോമി, പരേതനായ ജോബി. മരുമകൾ: ലിൻഡ.