ഗുരുവായൂർ: ‘മാധ്യമം’ താമരയൂർ ഏജന്റ് കളത്തുപുരക്കൽ ബാബു (57) നിര്യാതനായി. അർബുദ ബാധിതനായ ബാബുവിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ നിധി രൂപവത്കരിച്ച് പ്രവർത്തനം നടത്തി വരവെയാണ് മരണം. ഭാര്യ: ഷാജി ബാബു (ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ). മക്കൾ: ഹരിത, ഹൃദ്യ. മരുമകൻ: ഷിജിൻ (ഖത്തർ).