ചെറുതോണി: വാഹനാപകടത്തിൽ പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. പണിക്കൻകുടി പടിക്കാപ്പറമ്പിൽ ബാബുവിന്റെ ഭാര്യ ശ്യാമളയാണ് (46) മരിച്ചത്. ഇവർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഏലത്തോട്ടം തൊഴിലാളിയാണ്. കുമളി ആനവിലാസം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അഭിജിത്ത്, അമൽജിത്ത്.
ജനുവരി 22ന് പണിക്കൻകുടിയിലായിരുന്നു അപകടം. ജോലികഴിഞ്ഞ് ശ്യാമളയുൾപ്പെടെ തൊഴിലാളി സ്ത്രീകളുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ആറ് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതര പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്.