കണിയാപുരം: ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ അക്ഷരത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ചാന്നാങ്കര ജയപ്രകാശിന്റെയും രാജിനിയുടെയും മകൾ ഹരിത (24 യുനീക് ലാബ്, കൊച്ചുള്ളൂർ) നിര്യാതയായി. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ എം.എസ്സിക്ക് കഴിഞ്ഞ വർഷത്തെ റാങ്ക് ജേതാവായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാർഥിനിയായ സരിത ഏക സഹോദരിയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.