മാള: മാരേക്കാട് സ്വദേശി കുര്യാപറമ്പിൽ അബ്ദുവിന്റെ മകൻ ശിഹാബുദ്ദീൻ (49) ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയും ബാധിച്ചിരുന്നു. ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: സുബൈദ. ഭാര്യ: ഖൈറുന്നിസ. മക്കൾ: അതിൽഷാ, അഹ്മദ്ഷാ, അമൻഷാ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മാരേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.