അടൂര്‍: മഹാത്മാ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന് (88) നിര്യാതനായി. ചൂരക്കോട് കളത്തട്ട് പ്രദേശത്ത് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ 2019 ജൂണ്‍ ഒമ്പതിന് അടൂര്‍ പൊലീസാണ് മഹാത്മാ ജനസേവനകേന്ദ്രത്തിൽ എത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോൻ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മാ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍: 04734 299900.