മാള: മാള കളപ്പുരക്കൽ ജോസ് വർക്കി മാസ്റ്റർ (67) നിര്യാതനായി. മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ, പൊയ്യ പഞ്ചായത്ത് അംഗം, കലാ സാംസ്കാരിക രംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫിലോമിന (റിട്ട. അധ്യാപിക, പുത്തൻവേലിക്കര വാഴപ്പിള്ളി കുടുംബാംഗം). മക്കൾ: സോണിറ്റ്, കുക്കു. മരുമക്കൾ: സ്റ്റെഫി സാറാ അബ്റാഹം, അജേഷ് കെ. ജോയ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മാള സ്റ്റെൻസിലാവോസ് ഫെറോന പള്ളി സെമിത്തേരിയിൽ.