ചേർപ്പ്: പെരുമ്പിള്ളിശ്ശേരി സെന്ററിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. പെരുമ്പിള്ളിശ്ശേരി കാവിൽപ്പാടം പുന്നോക്കിൽ പുഷ്ക്കരൻ (70) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 24നായിരുന്നു അപകടം. ഭാര്യ: കുറുമ്പക്കുട്ടി. മക്കൾ: മഹേഷ്, ബിജു. മരുമകൾ: നീതു.