പാങ്ങോട് (തിരുവനന്തപുരം): ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാലുവള്ളി നിസാര്‍ മൗലവി (51) നിര്യാതനായി. അര്‍ബുദബാധയെ തുടര്‍ന്ന് രണ്ടരവര്‍ഷമായി ചികിത്സയിലായിരുന്നു. കല്ലറ കിഴുനിലയിലെ ദാറുല്‍ ഖമറില്‍ തിങ്കളാഴ്ച പുലർച്ച 4.50ഓടെയായിരുന്നു മരണം. ഖബറടക്കം തോട്ടുപുറം പാലുവള്ളി ജുമാമസ്ജിദില്‍ നടന്നു. മേക്കോണ്‍ മുഹമ്മദ് കുഞ്ഞ് മൗലവിയില്‍നിന്ന് (മേക്കോണ്‍ ഉസ്താദ്) മതപഠനം പൂര്‍ത്തിയാക്കിയ നിസാര്‍ മൗലവി പൂവാര്‍, പൊഴിയൂര്‍, ബാലരാമപുരം തുടങ്ങിയ മഹല്ലുകളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. പൂവാര്‍ മുസ്ലിം ജമാഅത്തില്‍ 11 വര്‍ഷത്തോളം പ്രധാനാധ്യാപകനായിരുന്നു. ഇമാംസ് കൗണ്‍സിലിന്റെ തുടക്കം മുതല്‍ സംഘടനയില്‍ സജീവമായിരുന്നു. പിതാവ്: മുഹമ്മദ് സാലി. മാതാവ്: റുഖിയ ബീവി. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് ഉനൈസ് മൗലവി, മുഹമ്മദ് ഉവൈസ്, ഇര്‍ഫാന. മരുമകന്: അല്‍ഷാബ് ബഷീര്‍. സഹോദരങ്ങള്‍. ഷിഹാബുദ്ദീന്, അബ്ദുല്‍ ജബ്ബാര്‍ മൗലവി (ദക്ഷിണ കേരള ഇസ്ലാം മത പരീക്ഷ ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍), നാസര്‍ മൗലവി, ഫതഹുദ്ദീന്‍, നിസാം, ജുമൈല ബീവി, ജുനൈദ ബീവി.