ചെറുതുരുത്തി: ദേശമംഗലം കടുകശ്ശേരി കോടനാട്ട് മനയിലെ റിട്ട. അധ്യാപകൻ കെ.പി. പുരുഷോത്തമൻ നമ്പൂതിരിപ്പാട് (94) തൃശൂരിലെ മകൾ സാവിത്രിയുടെ വീട്ടിൽ നിര്യാതനായി. ദീർഘകാലം ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മറ്റു മക്കൾ: ജയശ്രീ, സുജാത, നാരായണൻ.