കുമളി: ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ സ്വന്തം കൃഷിയിടത്തിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓടമേട് തെപ്പക്കുളത്ത് മഹേഷ് കുമാറാണ് (43) മരിച്ചത്. കഴിഞ്ഞ മാസം 25ന് മഹേഷിനെ കാണാതായെന്ന് ബന്ധുക്കൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.