മുട്ടം: ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തുടങ്ങനാട് വലിയകുന്നേൽ ബിനോയ് ജോസഫ്-ജിഷ ദമ്പതികളുടെ മകൻ ഡോൺ ബിനോയ്യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബക്കറ്റിൽ വീണ കുട്ടിയെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. സഹോദരങ്ങൾ: ഡിവിൻ, ഡെൽന, ഡിയോണ. സംസ്കാരം പിന്നീട്.